കൊച്ചി: നടി ലീന മരിയപോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് രവി പൂജാരിയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 50 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ഇതില്‍ പ്രതികള്‍ക്ക് 45,000 രൂപയാണ് നല്‍കിയത്.
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ വര്‍ഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്. തോക്കും പിസ്റ്റളും വാഹനവും എത്തിച്ച് നല്‍കിയത് കാസര്‍കോട് നിന്നുള്ള സംഘമാണ്. രവി പൂജാരിയുടെ സംഘാഗംമായ കാസര്‍കോട് സ്വദേശിയാണ് ബിലാലിന് ക്വട്ടേഷന്‍ നല്‍കിയത്. രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
പതികള്‍ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് പറയുന്നു. കാസര്‍കോടുള്ള ഗുണ്ടാസംഘം വഴിയാണ് രവി പൂജാരിയുടെ സംഘം ഇവരെ ബന്ധപ്പെട്ടത്.
കഴിഞ്ഞ ഡിസംബര്‍ 15 നാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്.
Content Highlights: Kochi beauty parlour firing case
Share this Article
Related Topics