അത് രവി പൂജാരി തന്നെ! ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പില്‍ നിര്‍ണായകമായി ശബ്ദ പരിശോധന


1 min read
Read later
Print
Share

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് കൊച്ചി പോലീസിലെ ഒരു സംഘം കഴിഞ്ഞദിവസം മംഗളൂരുവിലെത്തി അന്വേഷണം നടത്തിയിരുന്നു.

കൊച്ചി: നഗരത്തെ നടുക്കിയ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ അധോലോക നേതാവ് രവി പൂജാരിയെന്ന് പോലീസിന്റെ സ്ഥിരീകരണം. നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശം രവി പൂജാരിയുടേതാണെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്.

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് കൊച്ചി പോലീസിലെ ഒരു സംഘം കഴിഞ്ഞദിവസം മംഗളൂരുവിലെത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ കൈവശമുള്ള രവി പൂജാരിയുടെ ശബ്ദ സാമ്പിളുകളും കൊച്ചി പോലീസിന് ലഭിച്ച ശബ്ദരേഖകളും വിശദമായി പരിശോധിച്ചു. ഇതോടെയാണ് നടിയെ ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

അക്രമത്തിന് പിന്നില്‍ രവി പൂജാരിയാണെന്ന് തെളിഞ്ഞതോടെ ഇയാളുടെ കൂട്ടാളികളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വെടിവെപ്പ് നടത്തിയവര്‍ക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, വെടിവെപ്പ് നടത്തിയവര്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലൂടെയാണ് ബൈക്കില്‍ രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: Actress Leena Maria Paul,Leena Mariya Paul, Ravi Pujari,Ravi Poojari,Kochi Beauty Parlour Firing,

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram