മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപാതകം: ജയ്ശ്രീറാം വിളിപ്പിച്ച് മര്‍ദിച്ചത് ഏഴ് മണിക്കൂര്‍


1 min read
Read later
Print
Share

റാഞ്ചി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. മര്‍ദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം മര്‍ദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. ഷംസ് തബ്‌രീസ് (24) ആണ് എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. ജാര്‍ഖണ്ഡിലെ ഖര്‍സ്വാനില്‍ ജൂണ്‍ 18 ചൊവ്വാഴ്ച്ചയാണ് സംഭവം.

ഗ്രാമത്തില്‍ നിന്ന് കാണാതായ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഷംസിനെ നാട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. കാണാതായ ബൈക്ക് ഷംസും സുഹൃത്തുക്കളും മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. നാട്ടുകാര്‍ വളഞ്ഞതോടെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ടിരുന്നു. മര്‍ദനത്തിനിടെ ജയ് ശ്രീറാം എന്ന് ഷംസിനെകൊണ്ട് വിളിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ചൊവ്വാഴ്ച്ച പിടികൂടിയ ഷംസിനെ ബുധനാഴ്ച്ചയാണ് പോലീസിന് കൈമാറുന്നത്. പോലീസിന് കൈമാറുമ്പോള്‍ ഷംസ് അബോധാവസ്ഥയിലായിരുന്നു. പോലീസ് കസ്റ്റഡിയില്‍വെച്ച് ആരോഗ്യനില വീണ്ടും വഷളായതോടെ ഷംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് ഷംസ് മരിക്കുന്നത്.

Content Highlight: Jharkhand man dies after thrashed by mob

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടി

May 13, 2017


mathrubhumi

1 min

ചെമ്മാപ്പിള്ളിയിലെ കൊലപാതകം; മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

Apr 20, 2019


mathrubhumi

2 min

രാജധാനി ലോഡ്ജ് കൂട്ടക്കൊല: മൂന്ന് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

Jan 12, 2018