ഡൗണി (കാലിഫോര്‍ണിയ): ഇന്ത്യന്‍ വംശജന്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. മദ്യവില്‍പ്പനശാല ഉടമയായ ഗുര്‍പ്രീത് സിങ് (44) ആണ് കൊല്ലപ്പെട്ടത്. മെയ് ഏഴിന് രാത്രി ഡൗണി പാരമൗണ്ട് ബിലവഡിലുള്ള കടയില്‍ വെച്ചായിരുന്നു സംഭവം.
രാത്രി 11 മണിയോടെയാണ് സിങ്ങിന് വെടിയേറ്റത്. സംഭവം നടക്കുമ്പോള്‍ ജോലിക്കാര്‍ ആരും കടയില്‍ ഉണ്ടായിരുന്നില്ല. വെടിയേറ്റ സമയത്ത് കടയില്‍ നിന്നും ഒരാള്‍ പുറത്തേക്ക് ഓടിപോകുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള സി.സി.ടി.വി ക്യാമറയില്‍ നിന്നും ലഭിച്ചു.
കവര്‍ച്ചാ ശ്രമത്തിനിടെ സിങ്ങിനുനേരെ മോഷ്ടാവ് നിറയൊഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഡൗണി പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്‌സിനേയോ 5629042330, 8002228477 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡൗണി പോലീസ് ഡിറ്റക്ടീവ് റിച്ചാര്‍ഡ് ഗാര്‍സിയ അഭ്യര്‍ഥിച്ചു.
2015ന് ശേഷം അമേരിക്കയില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോര്‍ ക്ലാര്‍ക്കുമാരില്‍ പത്താമത്തെയാളാണ് രണ്ടു കുട്ടികളുടെ പിതാവായ ഗുര്‍പ്രീത് സിംഗ്.
Content Highight: Indian American Liquor Store Owner killed in California