തൃശ്ശൂര്‍: നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ സ്ത്രീ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി തളിക്കുളം കണ്ണോത്ത്പറമ്പില്‍ സീമ (42)യാണ് കീഴടങ്ങിയത്.
കഴിഞ്ഞദിവസം ലോഡ്ജില്‍ നടന്ന റെയ്ഡില്‍ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരകളായ ആറ് ഇതരസംസ്ഥാന പെണ്‍കുട്ടികളെ ജാമ്യത്തില്‍ വിട്ടിരുന്നു.
നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയാണ് സീമ. 2016 മുതല്‍ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പോലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട്.
Content Highlights: immoral trafficking in thrissur city, woman arrested, sex racket
Share this Article
Related Topics