താനെ: ബയന്ദേറില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ശരദ് ഷെട്ടി, വസുസിങ് സന്ധു, ശിവപ്രസാദ് ഷെട്ടി, അഖില്‍ ദാഫേദാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം വലയിലായത്. പെണ്‍വാണിഭസംഘത്തിന്റെ കെണിയില്‍ കുടുങ്ങിയിരുന്ന മൂന്ന് സ്ത്രീകളെയും പോലീസ് രക്ഷപ്പെടുത്തി.
ബയന്ദേറിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായി ഉട്ടാന്‍ കോസ്റ്റല്‍ പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ലോഡ്ജും പരിസരവും നിരീക്ഷിച്ചുവന്ന പോലീസ് സംഘം ഞായറാഴ്ച രാത്രിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ലോഡ്ജിനുള്ളില്‍ എന്താണ് നടക്കുന്നതെന്നറിയാന്‍ ഇടപാടുകാരെന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥര്‍ ലോഡ്ജില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുറത്തുകാത്തിരുന്ന പോലീസ് സംഘം ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.
പെണ്‍വാണിഭസംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും റെസ്‌ക്യൂഹോമിലേക്ക് മാറ്റിയതായി താനെ റൂറല്‍ എ.എസ്.പി അതുല്‍ കുല്‍ക്കര്‍ണി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics