ഇംഫാല്‍: മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് പോലീസ് നടത്തിയ റെയ്ഡില്‍ 107 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. നേപ്പാളില്‍ നിന്ന് മനുഷ്യക്കടത്ത് സംഘം എത്തിച്ചതാണ് പെണ്‍കുട്ടികളെ. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വെച്ച് ശനിയാഴ്ച്ചയായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി.
വെള്ളിയാഴ്ച്ച മൊറേയിലെ രണ്ട് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ 40 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് സംശയിക്കുന്ന ആളെയും ഇവരോടൊപ്പം പിടികൂടിയിരുന്നു.
ഒരു എന്‍ജിഒ പോലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശനിയാഴ്ച്ച ഇംഫാലില്‍ നടത്തിയ റെയ്ഡിനിടെ 61 പെണ്‍കുട്ടികളെ കൂടി കണ്ടെത്തി.
20 നും 35 നും ഇടയില്‍ പ്രായം ഉള്ളവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടാണ് പെണ്‍കുട്ടികളെ ഇംഫാലില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളില്‍ ചിലരുടെ കൈവശം നേപ്പാള്‍ പാസ്‌പോര്‍ട്ട് കണ്ടത്തിയിരുന്നു.
പെണ്‍കുട്ടികളെ പോലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മണിപ്പൂര്‍ കാണാനെത്തിയ വിനോദ സഞ്ചാരികള്‍ എന്ന വ്യാജേനയാണ് പെണ്‍കുട്ടികള്‍ ഹോട്ടലില്‍ കഴിഞ്ഞത്.
Content highlight: human trafficking: 107 girls rescued in Manipur
Share this Article
Related Topics