തലശ്ശേരി: എരഞ്ഞോളിപ്പാലത്തിനുസമീപം വീട്ടമ്മയുടെ ദേഹത്ത് ചുവന്ന ചായമടിച്ചതിന് മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
എരഞ്ഞോളിപ്പാലത്തിനുസമീപം കുഞ്ഞിക്കൂലോം വയലില്‍ സുമിത്ത് ഭവനില്‍ സുമിത്ത് (38), എരഞ്ഞോളിപ്പാലം നേതാജി റോഡില്‍ റിജില്‍ (39), എരഞ്ഞോളിപ്പാലം പുളിക്കല്‍ താഴെ സുബിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
എരഞ്ഞോളിപ്പാലം ഷമിതനിവാസില്‍ രജിതയുടെ (43) ദേഹത്താണ് ചായമടിച്ചത്. ഇവരുടെ വീടിനുസമീപം വെച്ചാണ് സംഭവം. ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മയാണ് രജിത. സംഭവം സംബന്ധിച്ച് ഒന്‍പത് സി.പി.എം. പ്രവര്‍ത്തകരുടെ പേരിലാണ് കേസ്.
Content Highlights: house wife smeared in red paint by cpim workers in kannur, three arrested
Share this Article
Related Topics