ഷൊര്‍ണൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിയന്വേഷിക്കാനെന്ന വ്യാജേനയെത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കോണ്‍വെന്റ് റോഡില്‍ ജയ നിവാസില്‍ ജയദേവന്‍ നിര്‍മ്മിക്കുന്ന വീട്ടിലാണ് സംഭവം. വീടിന്റെ മുകള്‍നിലയില്‍ തൊഴിലാളികള്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന 5,500 രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ, നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന വീടിനുള്ളിലേക്ക് കയറിയ അപരിചിതന്‍ ജോലി അന്വേഷിക്കുകയായിരുന്നു. കരാറുകാരന്‍ വിളിച്ചാണെത്തിയതെന്നും മറ്റ് തൊഴിലാളികളോട് പറഞ്ഞു. പിന്നീട് വീടിനകത്ത് കയറി പരിശോധിച്ചശേഷം പണവും മൊബൈലും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷണത്തിനെത്തിയ ആളുടെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി.യില്‍ നിന്ന് പോലീസിന് ലഭിച്ചു.
Content highlights: Mobile, Robbery, Crime news,
Share this Article
Related Topics