കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു സമീപമുണ്ടായ വെടിവെപ്പിലെ അക്രമികള്‍ നാട്ടില്‍ത്തന്നെയുള്ളവരാണെന്ന് വ്യക്തമായി. മുംബൈയില്‍നിന്നുള്ള ക്വട്ടേഷനാണെന്നു പറയുന്നു. ഇവരെ പിടികൂടാന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
എന്നാല്‍ പ്രതികള്‍ കീഴടങ്ങുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസ് പറഞ്ഞു.
ക്വട്ടേഷന്‍ കൊടുത്തവരും അക്രമിസംഘവും തമ്മില്‍ തെറ്റിയതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. മുംബൈ അധോലോകവുമായി ബന്ധപ്പെട്ട് കേസായതിനാല്‍ എളുപ്പത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഓസ്‌ട്രേലിയയില്‍ ആണെന്ന് കരുതുന്ന അധോലോക നായകന്‍ രവി പൂജാരിയാണ് നടിയെ 25 കോടി ആവശ്യപ്പെട്ട് വിളിച്ചതെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിരുന്നു. ഒരുപാട് സാമ്പത്തിക ഇടപാടുകള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കേസിന്റെ കുരുക്കഴിക്കാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlight: Gangsters open fire at Kochi beauty parlour