പൂര്‍വവൈരാഗ്യം; യുവാവിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ


സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നാൽവർസംഘം വീണ്ടും അക്രമം നടത്തിയത്.

അറസ്റ്റിലായ പ്രതികൾ

കരകുളം: പൂർവവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെയം ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം മുല്ലശ്ശേരി തോപ്പിൽ നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജുവിനെയും ഭാര്യയെയുമാണ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

കരകുളം വേങ്കോട് മുല്ലശ്ശേരി തോപ്പിൽ നെയ്യപ്പള്ളി കട്ടക്കാൽവീട്ടിൽ സതീശൻ എന്ന എസ്.ഹരിപ്രസാദ് (31), സഹോദരൻ അമ്പിളി എന്നുവിളിക്കുന്ന എസ്.ജയപ്രസാദ് (30), തോപ്പിൽ നെയ്യപ്പള്ളി കട്ടക്കാലിൽവീട്ടിൽ ഗിരീശൻ എന്ന ജി.ബിജുമോൻ (32), മുല്ലശ്ശേരി അന്നൂർ, കിഴക്കുംകരവീട്ടിൽ വിഷ്ണു എന്ന ജെ. ജിജോ (24), കരകുളം കിഴക്കേല മുല്ലശ്ശേരി മാങ്കാലതോപ്പിൽവീട്ടിൽ ബോംബെ റെജി എന്നുവിളിക്കുന്ന ആർ.റെജിഫ്രാൻസിസ് (40) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ഷൈജുവും ഭാര്യാസഹോദരനായ ബിജുവും കൂട്ടുകാരുമായി വഴക്കുണ്ടായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ ഷൈജു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നാൽവർസംഘം വീണ്ടും അക്രമം നടത്തിയത്. നെടുമങ്ങാട് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക്‌ പോകുന്നതിനു മുൻപായി ഷൈജുവും ഭാര്യയും വീട്ടിലെത്തി. ഈ സമയം പ്രതികളും കണ്ടാലറിയാവുന്ന എട്ടുപേരും ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും കൈയിലും വെട്ടിപരിക്കേൽപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ഷൈജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ നിർദേശത്തെ തുടർന്ന് സി.ഐ.രാജേഷ് കുമാർ, എസ്.ഐ.മാരായ സുനിൽഗോപി, ശ്രീകുമാർ, ഷാജികുമാർ, എ.എസ്.ഐ.മാരായ ആനന്ദകുട്ടൻ, നൂറുൽഹസ്സൻ, സി.പി.ഒ.മാരായ ഹരികുമാർ, അനിൽകുമാർ, ബിജു, സനൽരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

Content Highlights: four were arrested for attack couples on enmity

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section