തിരുവനന്തപുരം: ഗള്‍ഫിലേക്ക് വിദേശകറന്‍സി കടത്താന്‍ ശ്രമിച്ച വിമാനയാത്രക്കാരനെ പിടികൂടി. തമിഴ്‌നാട് കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ റഹിമിനെ(33)യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒന്‍പത് ലക്ഷം രൂപയുടെ യു.എ.ഇ. ദിര്‍ഹവും ഒമാന്‍ റിയാലും ഇയാള്‍ ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും പോക്കറ്റില്‍ ചുരുട്ടിയാണ് ഒളിപ്പിച്ചിരുന്നത്.
വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്നു ദുബായിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍. തുടര്‍ന്ന് സി.ഐ.എസ്.എഫ്. അധികൃതര്‍ ഇയാളെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. ദുബായിലെ ബിസിനസ് ആവശ്യത്തിനുള്ള പണമാണിതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. കസ്റ്റംസ് നിയമപ്രകാരം കേസെടുത്തു.
Share this Article
Related Topics