തിരുവനന്തപുരം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനും സഹോദരിമാര്‍ക്കും കഠിനതടവും പിഴയും. തമ്പാനൂര്‍ സ്വദേശിനി ഷീബാ റാണി ഭര്‍ത്താവിന്റെയും സഹോദരിമാരുടെയും പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്നായിരുന്നു കേസ്.
ഷീബാറാണിയുടെ ഭര്‍ത്താവ് ജയചന്ദ്രന്‍ ഇയാളുടെ സഹോദരിമാരായ ജയലക്ഷ്മി, ജമുനാദേവി എന്നിവരെയാണ് ശിക്ഷിച്ചത്. കവടിയാര്‍ സ്വദേശികളായ ഇവരെ ഒരുവര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപവീതം പിഴയ്ക്കും ശിക്ഷിച്ചു.
ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിവാഹസമയത്ത് ഒരു ലക്ഷം രൂപയും 65 പവന്‍ സ്വര്‍ണാഭരണവും സ്ത്രീധനമായി നല്‍കിയെങ്കിലും പ്രതികള്‍ രണ്ടുലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടു.
ഗള്‍ഫിലായിരുന്ന സഹോദരന്‍ ഷിബുകുമാറിനോട് ഷീബാറാണി ഈ വിവരം ഫോണിലൂടെ പറയുമ്പോഴും പ്രതികള്‍ ഷീബാറാണിയെ മര്‍ദിക്കുന്നതിന്റെയും അവര്‍ കരയുന്നതിന്റെയും ശബ്ദം കേട്ടതായി ഷിബുകുമാര്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.
Share this Article
Related Topics