ഗോപാല്‍ ഗഞ്ച്: 22 കാരിയെ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളി. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. ബിഹാറിലെ ഗോപാല്‍ ഗഞ്ചിലാണ് സംഭവം. ഭര്‍ത്താവ് വീട്ടുകാരുടെ സഹായത്തോടെ മര്‍ദിച്ച് അവശയാക്കിയ ശേഷം യുവതിയുടെ നഖങ്ങളും മുടിയും പിഴുതെടുത്തു. ഇതിനുശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
റെയില്‍വേ ട്രാക്കില്‍ നിന്ന് നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ ശരീരത്തില്‍ ഏഴോളം ഭാഗത്ത് പരിക്കുകളും പല ഭാഗങ്ങളിലും പൊള്ളിയതിന്റെ പാടുകളും ഉണ്ട്.
രണ്ട് ലക്ഷം രൂപയും ബൈക്കും സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇത് നല്‍കാതിരുന്നതോടെ തന്നെ ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Dowry harassment; Nails, hair ripped out, of 22-year-old women
Share this Article
Related Topics