ബിവാണ്ടി(മഹാരാഷ്ട്ര): ബലാത്സംഗ കേസ് അന്വേഷിച്ചുവരികയായിരുന്ന എസ് ഐ, കേസിലെ ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.
കൊങ്കണ്‍ പോലീസ് സ്‌റ്റേഷനിലെ എസ് ഐ: രോഹന്‍ ഗഞ്ചാരിയാണ് 26 കാരിയെ ബലാത്സംഗം ചെയ്തത്. ഇവരുടെ ബലാത്സംഗ കേസ് കഴിഞ്ഞ ഒരു വര്‍ഷമായി ഗഞ്ചാരിയാണ് അന്വേഷിച്ചുവരുന്നത്. ഗഞ്ചാരി യുവതിയുടെ സമ്മതമില്ലാതെ ഇവരുടെ കാമുകന്റെ പേരും എഫ്‌ഐആറില്‍ എഴുതി ചേര്‍ത്തു. എന്നാല്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ ഇയാള്‍ പേര് നീക്കം ചെയ്ത ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
യുവതി തന്റെ ആന്റിയുടെ വീട്ടില്‍ അവധിക്കാലത്ത് പോയപ്പോള്‍ ബിവാണ്ടിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന സതീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ഇത് പിന്നീട് പ്രണയത്തിലെത്തുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേല്‍ സതീഷുമായി യുവതി ശാരീരിക ബന്ധം പുലര്‍ത്തി.
സതീഷിന്റെ കാമുകിയായ റാബിയ ഇരുവരും തമ്മിലുള്ള ബന്ധം തിരിച്ചറിയുകയും പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്ന് പറഞ്ഞ് റാബിയയുടെ വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തിയ ശേഷം ജ്യൂസ് നല്‍കി. ഇത് കഴിച്ച യുവതി ബോധരഹിതയായതോടെ റാബിയ സുഹൃത്തിനെ ഉപയോഗിച്ച് യുവതിയെ പീഡിപ്പിച്ചു. സുഹൃത്ത് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച റാബിയ ഇത് ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. 50,000 രൂപ റാബിയ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു.
റാബിയയ്ക്കും സുഹൃത്തിനും എതിരെ യുവതി നേരിട്ട് കൊങ്കണ്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥനായ ഗഞ്ചാരി സതീഷിന്റെ പേരും എഫ്‌ഐആറില്‍ ചേര്‍ക്കുകയും സതീഷിനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. സതീഷിന്റെ പേര് നീക്കം ചെയ്യണമെങ്കില്‍ താനുമായി ശാരിരിക ബന്ധം പുലര്‍ത്തണമെന്ന് ഗഞ്ചാരി യുവതിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റ് 8 ന് കല്യാണ്‍ ലോഡ്ജില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത ഗഞ്ചാരി, സമ്മത പ്രകാരമാണ് താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതെന്ന് യുവതിയില്‍ നിന്ന് എഴുതിവാങ്ങുകയും ചെയ്തു. പീന്നീട് നിരന്തരം ഗഞ്ചാരി യുവതിയെ ശരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഗത്യന്തരമില്ലാതെ യുവതി കൊങ്കണ്‍ പോലീസിലെത്തി പരാതിപ്പെടുകയായിരുന്നു.
യുവതിയുടെ പരാതി ലഭിച്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഗഞ്ചാരി ഒളിവില്‍ പോയി. ബന്ധുക്കള്‍ക്കും ഗഞ്ചാരിയെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: cop raping rape survivor