കോഴിക്കോട്: സ്‌കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതികള്‍ക്ക് രണ്ടുകൊല്ലം തടവും 30,000 രൂപ പിഴയും.
കൂടത്തായി പൂവോട്ടില്‍ കുന്നംവള്ളി ഉനൈസിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം തടയുന്നതിനുള്ള നിയമപ്രകാരം പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവനുഭവിക്കണം.
പ്രതികള്‍ പിഴസംഖ്യയായി പതിനായിരം രൂപ വീതം മൂന്ന് കുട്ടികള്‍ക്കും നല്‍കണം.
2014 സെപ്റ്റംബര്‍ 11ന് കോടഞ്ചേരി വേളംകോട് പൂളവെള്ളി റോഡില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നത കാണിച്ചു എന്നാണ് കോടഞ്ചേരി പോലീസെടുത്ത കേസ്.
Share this Article
Related Topics