കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസ്: പിടികിട്ടാപ്പുള്ളി പിടിയില്‍


1 min read
Read later
Print
Share

കേസിലെ രണ്ടാം പ്രതിയാണ് അസർ. സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിർമിച്ചത് അസറിന്റെ വീട്ടിൽ വെച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ന്യൂഡൽഹി/കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പിടികിട്ടാപ്പുള്ളി 13 വര്‍ഷത്തിനുശേഷം എന്‍.ഐ.എ.യുടെ പിടിയില്‍. തലശ്ശേരി ചെറുപറമ്പത്ത് ഉരക്കള്ളിയില്‍ മുഹമ്മദ് അസറി37)നെയാണ് വ്യാഴാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്തത്.

സംഭവത്തിനു ശേഷം നാടുവിട്ട അസറിനെ സൗദി അറേബ്യ നാടുകടത്തുകയായിരുന്നു. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി., മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡുകളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിർമിച്ചത് അസറിന്റെ വീട്ടിൽ വെച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

തടിയന്റവിട നസീർ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണ് അസർ. വൻനാശം ആസൂത്രണം ചെയ്തായിരുന്നു സ്ഫോടനം നടത്തിയതെങ്കിലും പാളിപ്പോയി. എങ്കിലും കെട്ടിടങ്ങൾക്ക് നാശമുണ്ടായി. കേസിലെ എട്ടാംപ്രതി കണ്ണൂർ തളിപ്പറമ്പ് കൊയ്യം കെ.പി. യൂസഫും അസറിനൊപ്പം ഒളിവിൽപ്പോയിരുന്നു. വിചാരണ നേരിട്ട മറ്റു പ്രതികളായ നസീർ, ഷഫാസ് എന്നിവരെ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. അബ്ദുൽ ഹലീം, അബൂബക്കർ യൂസഫ് എന്നിവരെ വിട്ടയച്ചു. ആറാംപ്രതി കണ്ണൂർ താഴെചൊവ്വ മുഹമ്മദ് ഫായിസ്(27) കശ്മീർ അതിർത്തിയിൽ സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു.

2009 ഡിസംബർ 18-നാണ് എൻ.ഐ.എ. കേസിൽ അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് ഇരുവരുടെയും വിവരങ്ങൾ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും നൽകി. ഇന്റർപോളിന്റെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ്‌ അസറിനെ സൗദിയിൽ കണ്ടെത്തിയത്. അസറിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഒളിവിൽ തുടരുന്ന യൂസഫിനെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭിക്കുമെന്നാണ് എൻ.ഐ.എ.യുടെ പ്രതീക്ഷ. ഒളിവിൽക്കഴിയുന്ന കാലത്ത് ഇവർ തമ്മിൽ നിരന്തര സമ്പർക്കമുണ്ടായിരുന്നതിന്‌ എൻ.ഐ.എ.യ്ക്ക് തെളിവ് ലഭിച്ചിരുന്നു.

രണ്ടാം മാറാട് കലാപത്തിലെ പ്രതികൾക്ക്‌ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് പ്രതിഷേധ സൂചനയായാണ്‌ പ്രതികൾ സ്ഫോടനം നടത്തിയതെന്നാണ് എൻ.ഐ.എ. പറയുന്നത്. തടിയന്റവിട നസീർ, കെ.പി. യൂസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന.

Content Highlight: calicut double blast case; bomb made from azar's home

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മർദനമേറ്റ് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

Jul 31, 2018


mathrubhumi

1 min

മുത്തലാഖ് ചൊല്ലിയിട്ടും ഭര്‍തൃവീട്ടില്‍ തങ്ങിയ യുവതിയെ ജീവനോടെ കത്തിച്ചുകൊന്നു

Aug 19, 2019


mathrubhumi

2 min

നാടിനെ ഞെട്ടിച്ച് ഹരികുമാറിന്റെ ആത്മഹത്യ; നാട്ടുകാർക്ക് പറയാൻ നല്ലതുമാത്രം

Nov 14, 2018