തലശ്ശേരി: കാട് വെട്ടിത്തെളിക്കുമ്പോൾ ബോംബുപൊട്ടി തലശ്ശേരിയിൽ ഒരാൾക്ക് പരിക്കേറ്റു. കൊയിലാണ്ടി നടുവത്തൂർ സ്വദേശിയും തലശ്ശേരി ലോട്ടസ് പരിസരത്തെ താമസക്കാരനുമായ എ.മനോജിനാണ് (43) പരിക്കേറ്റത്. ഇടത്തിലമ്പലത്ത് ഞായറാഴ്ച രാവിലെ 8.45-നാണ് സംഭവം. ഒഴിഞ്ഞ പറമ്പിൽ യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്.
മനോജിന്റെ ഇരു കൈകൾക്കും നെഞ്ചിലും കാലിനും പരിക്കേറ്റു. ശരീരത്തിൽ തറച്ച ബോംബിന്റെ ചീളുകൾ തലശ്ശേരി ജനറൽ ആസ്പത്രിയിൽനിന്ന് നീക്കി. വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. വൻ ശബ്ദം കേട്ടിരിന്നുതായി പരിസരവാസികൾ പറഞ്ഞു. പരിക്കേറ്റ മനോജ് തന്നെ സമീപത്തെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. നാട്ടുകാരാണ് മനോജിനെ ആസ്പത്രിയിലെത്തിച്ചത്. മുൻപ് ഈ പ്രദേശത്തുനിന്ന് പോലീസ് ബോംബുകൾ കണ്ടെടുത്തിരുന്നു. തലശ്ശേരി എ.എസ്.പി. അരവിന്ദ് സുകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ധർമടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Content Highlights; Bomb explosion in kannur
Share this Article
Related Topics