കൊച്ചി: മുഖ്യമന്ത്രിയുടെ സ്വന്തമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി, വ്യവസായിയായ യുവതിയുടെ വീടും സ്ഥലവും തട്ടിയെടുത്ത കേസില്‍ പിടിയിലായവര്‍ക്ക് കുഴല്‍പ്പണം ഇടപാടുകളുള്ളതായി പോലീസിന്റെ കണ്ടെത്തല്‍.
കേസിലെ പ്രതികളായ രണ്ട് പേര്‍ കോയമ്പത്തൂരില്‍ നിന്നാണ് കൊച്ചിയിലേക്ക് കുഴല്‍പ്പണം കടത്തിയത്. ആഡംബര കാറിലാണ് പണം എത്തിച്ചിരുന്നതെന്നും പോലീസിന് വിവരം ലഭിച്ചു.പ്രതികള്‍ക്ക് ചില പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ചില പോലീസുകാര്‍ക്ക് ഉപയോഗിക്കാന്‍ കാറുകള്‍ ഈ സംഘം നല്‍കിയിരുന്നു. പ്രതികളിലൊരാള്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റിലാകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പുവരെ എളമക്കര പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നതായാണ് വിവരം.ഇവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പിന്നീട് കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതികളുമായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധം മനസ്സിലാക്കി പല ഉന്നത ഉദ്യോഗസ്ഥരെയും അറിയിക്കാതെയായിരുന്നു ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരമുള്ള ഓപ്പറേഷന്‍.
പ്രതികളെല്ലാവരും പിടിയിലാകുംവരെ വിവരങ്ങള്‍ ചോരാതിരിക്കാനും ഡി.ജി.പി. കര്‍ശന നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കിയിരുന്നതായാണ് വിവരം.
Share this Article
Related Topics