കൊല്‍ക്കത്ത: നാല്‍പ്പതുവയസുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ബംഗാളിലെ ഖാര്‍ദ ജില്ലയിലെ ബി.ജെ.പി. പ്രവര്‍ത്തകനും പുരോഹിതനുമായ മധ്യവയസ്‌കന്റെ ഭാര്യയാണ് ബലാത്സംഗത്തിനിരയായത്. അതിക്രമത്തില്‍ പരിക്കേറ്റ സ്ത്രീയെ പാനിഹാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം മകനെ ട്യൂഷന്‍ ക്ലാസില്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്ത്രീയ്ക്ക് നേരെ ആക്രമണമുണ്ടായത്. നാലംഗസംഘം സ്ത്രീയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി സമീപത്തെ പണിതീരാത്ത കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇവിടെവച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.
അതിനിടെ, ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്ക് രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഭീഷണിയുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് ഭാര്യയെ ആക്രമിച്ചതെന്നും പുരോഹിതന്‍ ആരോപിച്ചു. തനിക്കും ഭാര്യയ്ക്കും ഭീഷണിയുണ്ടായിരുന്നെങ്കിലും ഭാര്യയെ ഇത്തരത്തില്‍ ആക്രമിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ ഖാര്‍ദാ പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: bjp worker's wife gang raped in west bengal
Share this Article
Related Topics