കട്ടപ്പന: കട്ടപ്പനയില്‍ എ.ടി.എം.കവര്‍ച്ചശ്രമം പോലീസ് പൊളിച്ചു. കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ടുപേരും പിടിയിലായി. കൊച്ചുതോവാള പുത്തന്‍പുരയില്‍ നിഖില്‍(19), കൊച്ചുതോവാള ചെരുപറമ്പില്‍ സതീശന്‍(40) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. നിഖില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാത്രി 12-നുശേഷമാണ് കട്ടപ്പനയിലെ കാനറാബാങ്കിന്റെ എ.ടി.എം.കൗണ്ടര്‍ കുത്തിപ്പൊളിച്ചു പണം കവരാന്‍ ശ്രമിച്ചത്.
സ്പാനറും സ്‌ക്രൂഡ്രൈവറുമാണ് കുത്തിപ്പൊളിക്കാനുപയോഗിച്ചത്. ശബ്ദംകേട്ട്, പഥസഞ്ചലനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തൊടുപുഴയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കട്ടപ്പനയില്‍നിന്ന് സി.ഐ. വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇന്റര്‍നെറ്റില്‍നിന്നാണ് എം.ടി.എം.മോഷണവിദ്യ പഠിച്ചതെന്നും, ഒറ്റപ്പെട്ടതും ശ്രദ്ധ ലഭിക്കാത്തതുമായ കൗണ്ടറായതിനാലാണ് കാനറാബാങ്കിന്റെ എ.ടി.എം. കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തതെന്നും അറസ്റ്റിലായവര്‍ പോലീസിനോടു പറഞ്ഞു. ജൂനിയര്‍ എസ്.ഐ. ഹരിദാസ്, എ.എസ്.ഐ. നിസാര്‍, സി.പി.ഒ.മാരായ ബാബുരാജ്, ടോം, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്.
Content highlights: Kattappana, Police, Crime news, ATM robbery
Share this Article
Related Topics