മറയൂര്‍(ഇടുക്കി): മറയൂര്‍-കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി ടൗണായ കോവില്‍ക്കടവിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് മോഷണശ്രമം. ശനിയാഴ്ച രാത്രിയില്‍ നടന്ന മോഷണശ്രമം ഞായറാഴ്ച പുലര്‍ച്ചെ 6.30-ന് കൗണ്ടറിനു സമീപത്തുള്ള വ്യാപാരി കുമാറാണ് കണ്ടത്.
കൗണ്ടര്‍ തകര്‍ത്തെങ്കിലും പണം വെച്ചിരുന്ന ഭാഗം പൊളിക്കാന്‍ കഴിഞ്ഞില്ല. സി.സി.ടി.വി. ക്യാമറ പ്‌ളാസ്റ്ററുപയോഗിച്ചു മറച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് 21 ലക്ഷം രൂപ എ.ടി.എം. കൗണ്ടറില്‍ നിറച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ വൈദ്യുതിബന്ധം പലപ്പോഴായി വിച്ഛേദിക്കപ്പെട്ടതും കനത്ത മഞ്ഞുണ്ടായിരുന്നതും മോഷ്ടാക്കള്‍ക്കു സഹായമായി.
ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു. പോലീസ്നായ ജനി മണംപിടിച്ച് പൊങ്ങുംപിള്ളി റോഡിലേക്കു പോയി തിരികെ വന്നു. വിരലടയാളവിദഗ്ധസംഘം ബൈജു സേവ്യറിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. മോഷ്ടാക്കള്‍ തമിഴ്‌നാട്ടിലേക്കു കടന്നതായി സംശയിക്കുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധന തിങ്കളാഴ്ച നടക്കും. ബ്രാഞ്ച് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മറയൂര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. മൂന്നാര്‍ ഡിവൈ.എസ്.പി. സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ മറയൂര്‍ അഡീഷണല്‍ എസ്.ഐ. ടി.ആര്‍.രാജന്‍, ടി.എം.അബ്ബാസ്, സണ്ണി എം.ജെ., സൈനു, അജീഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. ഇടുക്കി എസ്.പി.യുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും അന്വേഷണം നടത്തും.
Content Highlights: atm robbery attempt in marayur idukki
Share this Article