കഴക്കൂട്ടം: അമ്പലത്തിന്‍കരയില്‍ എ.ടി.എം. കുത്തിത്തുറന്ന് പത്തുലക്ഷത്തിലധികം രൂപ കവര്‍ന്ന സംഘം തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് സംശയം. കഴിഞ്ഞ ദിവസം എ.ടി.എമ്മിനു ചുറ്റുമുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ നിലയില്‍ വാഹനം കണ്ടെത്തിയിരുന്നു. ഇത് വാളയാര്‍ കടന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് വ്യക്തമായിരിക്കുന്നത്. എന്നാല്‍ കാറിന്റെ നമ്പര്‍ വ്യാജമാണെന്നാണ് സംശയം. സംഘത്തിലുണ്ടായിരുന്നവരില്‍ ഏറെയും ഇതര സംസ്ഥാനക്കാരാണെന്നാണ് നിഗമനം. എന്നാല്‍ മലയാളികളും ഉണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
മോഷ്ടാക്കളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം മാരാരിക്കുളത്ത് നടന്ന എ.ടി.എം. കവര്‍ച്ചയ്ക്ക് പിന്നിലും ഇതേ സംഘമാണെന്നാണ് ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കരുതുന്നത്. അന്വേഷണസംഘത്തിലെ ഒരുവിഭാഗം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്. നാലുസംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
മാരാരിക്കുളം, കഴക്കൂട്ടം എ.ടി.എം. മോഷണങ്ങള്‍ അന്വേഷിക്കുന്ന സംഘങ്ങള്‍ സംയുക്തമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Share this Article
Related Topics