കൊച്ചി: കാക്കനാട്ടെ ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തില്‍ കൊച്ചി സിറ്റി ഷാഡോ സംഘം എം.ഡി.എം.എ.യുമായി പിടികൂടിയ സിനിമ-സീരിയല്‍ നടി തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22) ക്ക് അന്തസ്സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്.
ഇതിനായുള്ള തെളിവുകള്‍ പോലീസ് നടിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീമിനെ പോലീസ് രൂപവത്കരിച്ചിട്ടുണ്ട്.
വളരെ കുറച്ച് സിനിമയിലും സീരിയലുകളിലുമേ അഭിനയിച്ചിട്ടുള്ളു. എന്നാല്‍, ഇതിന്റെ പേരില്‍ ഇവര്‍ പല മേഖലകളിലുള്ള ആളുകളുമായി പരിചയം ഉണ്ടാക്കി തീര്‍ത്തു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നടി ഫോണില്‍ പലര്‍ക്കും നിരന്തരം വോയ്സ് മെസേജ് അയച്ച തെളിവ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതികളെ ഉപയോഗിച്ച് നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ഇടപാടിനെത്തുന്നവര്‍ക്ക് ലഹരി വസ്തുക്കളും നല്‍കിയിരുന്നു.
ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ-സീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്‌സ് ഇടപാടിനെത്തിയ മുംെബെ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
2016-ല്‍ ദുബായില്‍ വച്ച് ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ നടി പിടിയിലായിരുന്നു. യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നടിയുടെ സഹോദരനെ മുപ്പതോളം കഞ്ചാവ് ചെടികള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നട്ടു വളര്‍ത്തിയതിന് എക്‌സൈസ് സംഘം അടുത്തയിടെ പിടികൂടിയിരുന്നു.
Content Highlights: actress aswathy babu mdma case police investigation is going on