മംഗളൂരു: ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍നിന്ന് 25 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടികൂടി. ഭട്കല്‍ സ്വദേശി ഫറൂഖി അര്‍മറാണ് (51) മംഗളൂരു വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.
സുരക്ഷാ പരിശോധനയും എമിഗ്രേഷന്‍ അനുമതിയും ലഭിച്ചശേഷം വിമാനത്തിനായി ടെര്‍മിനലില്‍ കാത്തിരുന്ന ഫറൂഖിയെ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീണ്ടും പരിശോധിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന ബാഗില്‍ ബിസ്‌കറ്റ് കൂടുകള്‍ക്കുള്ളിലാണ് കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്.
യു.എസ്. ഡോളര്‍, പൗണ്ട്, യൂറോ, യു.എ.ഇ. ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഗള്‍ഫില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കടത്തി വിവിധഭാഗങ്ങളില്‍ കച്ചവടം നടത്തുകയാണ് ചെയ്യുന്നതെന്ന് ഫറൂഖി ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Share this Article
Related Topics