കൊല്‍ക്കത്ത: നൂറു വയസുകാരിയായ വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത് ബിശ്വാസാണ്(21) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അയല്‍വാസിയായ വയോധികയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്.
കിടപ്പുമുറിയില്‍ ഒറ്റയ്ക്ക് ഉറങ്ങുകയായിരുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. ഇതിനിടെ വയോധിക ഉറക്കെനിലവിളിച്ചു. തുടര്‍ന്ന് വീട്ടിലുള്ളവര്‍ ഓടിയെത്തുകയും പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയുമായിരുന്നു.
സംഭവത്തില്‍ വയോധികയുടെ മകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Share this Article