തൃക്കരിപ്പൂര്‍: വള്‍വക്കാട്ട് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച. 20 പവന്‍ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്നു. തൃക്കരിപ്പൂര്‍ ടൗണിലെ സപ്ന ടെക്‌സ്റ്റൈല്‍സ് ഉടമ ലത്തീഫിന്റെ ഭാര്യവീട്ടിലാണ് ചൊവ്വാഴ്ച രാത്രി കവര്‍ച്ച നടന്നത്.
വീട്ടുകാര്‍ വൈകുന്നേരം പേക്കടത്തുള്ള ബന്ധുവിന്റെ വീട്ടില്‍പോയി രാത്രി ഒന്‍പതോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് കവര്‍ച്ചനടന്നതറിയുന്നത്. ലത്തീഫിന്റെ ഭാര്യ വി.എന്‍.സമീറയുടെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം തുടങ്ങി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്‍, നീലേശ്വരം ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാളവിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി.
Content highlights: Gold robbery, Crime news
Share this Article
Related Topics