കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് രണ്ട് ക്ഷേത്രങ്ങളിലായി 12 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ശ്രീനാരായണപുരം സെന്ററിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും പത്താഴക്കാട് കാട്ടുപറമ്പിൽ പിണ്ടറാംകുളം ഭുവനേശ്വരീക്ഷേത്രത്തിലെ 10 ഭണ്ഡാരങ്ങളുമാണ് കഴിഞ്ഞ രാത്രി കുത്തിത്തുറന്ന് പണം കവർന്നത്.
ശ്രീകൃഷ്ണക്ഷേത്രത്തിന് പുറത്തുള്ളതും നാഗപ്രതിഷ്ഠയ്ക്ക് മുന്നിൽ സ്റ്റീൽകൊണ്ട് നിർമിച്ചിട്ടുള്ള ഭണ്ഡാരവുമാണ് വെള്ളിയാഴ്ച രാത്രി മൂന്നുപേർ ചേർന്ന് കുത്തിത്തുറന്ന് പണം കവർന്നത്. കവർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് ക്ഷേത്രത്തിൽ ഉത്സവം നടന്നത്. ഉത്സവത്തിനു ശേഷം ഭണ്ഡാരം തുറക്കാത്തതുകൊണ്ട് കൂടുതൽ പണം നഷ്ടപ്പെട്ടിട്ടുള്ളതായാണ് സൂചന. രണ്ടുമാസത്തിലൊരിക്കൽ മാത്രമാണ് ഭണ്ഡാരം തുറന്ന് പണം എണ്ണിത്തിട്ടപ്പെടുത്താറുള്ളത്. 15,000 രൂപ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി മതിലകം പോലീസ് കേസെടുത്തിട്ടുണ്ട്. ഭുവനേശ്വരീക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തുറന്നിട്ടും രണ്ടുമാസമായെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
Content Highlights: 12 treasury rob in 2 temple
Share this Article
Related Topics