ന്യൂഡല്‍ഹി: ജെ.എന്‍.യു.വില്‍ ദേശീയതയുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കവേ, വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പുറത്തുനിന്നെത്തിയ യുവാവ് മര്‍ദിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നടന്ന പ്രഭാഷണം നടത്തിയ കനയ്യയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവാവ് വിളിച്ചുകൊണ്ടുപോയി. ഒരു മൂലയില്‍ കൊണ്ടുപോയി കനയ്യയെ ചീത്തവിളിച്ചു. വാഗ്വാദത്തിനിടെ മുഖത്തടിക്കുകയും ചെയ്തു. ഇതുകണ്ട് വിദ്യാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി കനയ്യയെ രക്ഷപ്പെടുത്തി.
യുവാവിനെ സുരക്ഷാ ജീവനക്കാര്‍ പോലീസിലേല്‍പ്പിച്ചു. ഇയാളുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ജെ.എന്‍.യു.വില്‍ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റുചെയ്യപ്പെട്ട കനയ്യ ഇപ്പോള്‍ ജാമ്യത്തിലാണ്.
Share this Article
Related Topics