To advertise here, Contact Us



നിപ്പ: പിഎസ് സി അഭിമുഖങ്ങള്‍ മാറ്റി


1 min read
Read later
Print
Share

ഈ മാസം ആറ്, ഏഴ്, എട്ട്, 12, 13 തീയതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂവാണ് മാറ്റിയത്.

കോഴിക്കോട്: പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂകള്‍ മാറ്റിവെച്ചു. മലപ്പുറം ജില്ല വിദ്യാഭ്യാസ വകുപ്പിലെ എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെ എല്ലാ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂവാണ് ജൂലൈ മാസത്തിലേക്ക് മാറ്റിയത്.

To advertise here, Contact Us

ഈ മാസം ആറ്, ഏഴ്, എട്ട്, 12, 13 തീയതികളിലായി പി.എസ്.സി ആസ്ഥാനത്ത് നടത്താനിരുന്ന ഇന്റര്‍വ്യൂവാണ് മാറ്റിയത്. ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളിലായി കോഴിക്കോട് മേഖല ഓഫീസില്‍ നടത്താനിരുന്ന ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ ഇന്റര്‍വ്യൂവും ജൂലൈ മാസത്തിലേക്ക് മാറ്റി.

ഈ തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസിലും ജൂണ്‍ 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസിലും നടത്താനിരുന്ന കാസര്‍ഗോഡ് ജില്ലാ എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ ഇന്റര്‍വ്യൂ അതേ തീയതികളില്‍ കാസര്‍ഗോഡ് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ വെച്ച് നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പി.എസ്.സി പരീക്ഷാ രീതി മാറുന്നു; വിവരണാത്മക പരീക്ഷകള്‍ പുനരാരംഭിക്കും

Oct 23, 2018


mathrubhumi

1 min

41 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

Sep 7, 2017


mathrubhumi

1 min

42 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

Oct 14, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us