ന്യൂഡല്‍ഹി: 2017 സെപ്റ്റംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള 15 മാസത്തിനിടെ രാജ്യത്ത് 1.8 കോടി പേര്‍ പുതിയ ഓഫീസ് ജോലികള്‍ നേടി. റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇ.പി.എഫ്.ഒ കൂടാതെ പി.എഫ്.ആര്‍.ഡി.എ, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി) തുടങ്ങിവയുടെ ശമ്പളപ്പട്ടിക കേന്ദ്രീകരിച്ച് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇ.എസ്.ഐ.സിയുടെ ഇ.എസ്.ഐ സ്‌കീമില്‍ 2017 സെപ്റ്റംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള 15 മാസത്തിനിടെ 1,84,38,748 പേര്‍ ചേര്‍ന്നിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ.പി.എഫ്.ഒയുടെ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഇക്കാലയളവില്‍ ചേര്‍ന്നത് 1,79,34,300 പേരാണ്.
ഇ.പി.എഫ്.ഒ സ്‌കീമില്‍നിന്ന് 1,39,31,607 പേര്‍ 15 മാസത്തിനിടെ ഒഴിഞ്ഞുപോകുകയും ഇതില്‍ 33,48,093 പേര്‍ വീണ്ടും ചേര്‍ന്നിട്ടുമുണ്ട്. 2018 നവംബറില്‍ മാത്രം 10,31,484 പേരാണ് ഇ.എസ്.ഐ സ്‌കീമില്‍ ചേര്‍ന്നത്. എന്നാല്‍ ഇതേ പദ്ധതിയില്‍ 2017 നവംബറില്‍ 12.88 ശതമാനം അധികം ആളുകള്‍ (11,84,042) ചേര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Over 18 million new jobs in 15 months to November 2018, CSO, EPFO, ESIC, PFRDA