എയ്ഡഡ് സ്‌കൂള്‍ നിയമനം ഇനി അധ്യാപക ബാങ്കില്‍നിന്നു മാത്രം


സ്വന്തം ലേഖകന്‍

2 min read
Read later
Print
Share

ന്യൂനപക്ഷ സ്‌കൂളുകള്‍ക്ക് ബാധകമല്ല

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെ.ഇ.ആര്‍.) കഴിഞ്ഞദിവസം മന്ത്രിസഭ വരുത്തിയ ഭേദഗതിയോടെ ന്യൂനപക്ഷേതര എയ്ഡഡ് സ്‌കൂളുകളിലെ നിയമനം ഇനി അധ്യാപക ബാങ്കില്‍നിന്ന് മാത്രമാകും. ന്യൂനപക്ഷ സ്‌കൂളുകളില്‍ അധ്യാപകബാങ്കില്‍നിന്ന് നിയമനം നടത്തുന്നതിനെതിരെ സുപ്രീംകോടതി വിധിയുണ്ട്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പ്പെട്ട സ്‌കൂളുകള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല.

നിയമനം അധ്യാപകബാങ്കില്‍നിന്നാക്കുമ്പോള്‍ മൂന്ന് വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും. നിയമനത്തിനുമുമ്പേ അവകാശം ലഭിച്ചവര്‍ക്കും സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ളവര്‍ക്കും ആശ്രിതനിയമനത്തിന് അര്‍ഹതയുള്ളവര്‍ക്കും.

1979 മേയ് 22 നുശേഷം അനുവദിച്ച സ്‌കൂളുകള്‍ക്കാണ് അധ്യാപകനിയമനം ബാങ്കില്‍നിന്നാകണമെന്ന നിബന്ധന പൂര്‍ണ അര്‍ഥത്തില്‍ ബാധകമാകുക. ഈ തീയതിക്കുശേഷം അനുവദിച്ചതോ, അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളില്‍ സംരക്ഷിത അധ്യാപകരെ നിയമിച്ചുകൊള്ളാമെന്ന കരാര്‍ മാനേജ്‌മെന്റുകള്‍ ഒപ്പിട്ടിട്ടുണ്ട്.

മറ്റ് തീരുമാനങ്ങള്‍:

 • 1979 മെയ് 22നുമുന്പുള്ള സ്‌കൂളുകളില്‍ അധ്യാപക നിയമനം 1:1 എന്ന അനുപാതത്തിലാകണം.
 • ഒഴിവുണ്ടാകുന്ന ആദ്യ തസ്തിക ബാങ്കില്‍നിന്ന്.
 • രണ്ടാമത്തെ തസ്തികയില്‍ മാനേജ്‌മെന്റിന് നിയമനം നടത്താം. അതായത് ഒഴിവുകളില്‍ പകുതി ബാങ്കില്‍ നിന്നാകുമെന്ന് ചുരുക്കം.
 • സംരക്ഷിത അധ്യാപകരില്ലാത്ത സ്‌കൂളുകള്‍ക്കും പുതിയ നിബന്ധന ബാധകം.
 • ഭേദഗതിക്ക് 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യം.
 • ജില്ലാതല ബാങ്കില്‍നിന്നാണ് മാനേജര്‍ നിയമനം നടത്തേണ്ടത്. ജില്ലാതലത്തില്‍ യോഗ്യരായ അധ്യാപകരില്ലെങ്കില്‍ മറ്റ് ജില്ലകളില്‍നിന്നാകണം നിയമനം.
 • 4600 ല്പരം അധ്യാപകരാണ് ബാങ്കിലുള്ളത്.
 • 100 കുട്ടികളില്‍ കൂടുതലുള്ള യു.പി., 150 കുട്ടികളില്‍ കൂടുതലുള്ള എല്‍.പി. സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലും അധ്യാപക ബാങ്കില്‍ നിന്നേ നിയമനം നടത്താവൂ.
 • ഒരു വര്‍ഷം മുതലുള്ള അവധികാലയളവിലേക്ക് നടത്തുന്ന നിയമനം, സംരക്ഷിത അധ്യാപകന്‍ മാതൃവിദ്യാലയത്തിലേക്ക് തിരികെപോയാല്‍ ഉണ്ടാകുന്ന ഒഴിവുനികത്തലും ബാങ്കില്‍നിന്നുതന്നെ.
 • നിയമനം നല്‍കുന്ന സംരക്ഷിത അധ്യാപകനെ സ്ഥലംമാറ്റാനോ, പിരിച്ചുവിടാനോ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കഴിയില്ല.
 • സ്റ്റാഫ് ഫിക്‌സേഷന്‍ എല്ലാവര്‍ഷവും നടത്തണമെന്നില്ല. നിലവിലുള്ള തസ്തികനിര്‍ണയം വരുംവര്‍ഷത്തേക്കും സര്‍ക്കാരിന് പ്രത്യേക ഉത്തരവിലൂടെ ബാധകമാക്കാം.
 • പുതിയ തസ്തിക നിര്‍ണയം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിന്റെ അടിസ്ഥാനത്തിലാകണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍: അപേക്ഷിച്ചത് 12.54 ലക്ഷം പേര്‍

Feb 4, 2019


mathrubhumi

1 min

സിവില്‍ എകൈ്‌സസ് ഓഫീസര്‍ ചുരുക്കപ്പട്ടികയില്‍ 23,000 പേര്‍

Jan 29, 2018


mathrubhumi

1 min

ജോലി പോകുമെന്ന പേടി; ഭാവി അറിയാന്‍ ടെക്കികള്‍ ജ്യോതിഷത്തിലേക്ക്‌

Jul 25, 2017