ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമുച്ചയം കൊച്ചിയില്‍; ഉദ്ഘാടനം 13ന്


1 min read
Read later
Print
Share

1.80 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മികവിന്റെ കേന്ദ്രമെന്ന ലക്ഷ്യത്തോടെയാണ് സമുച്ചയം സ്ഥാപിച്ചിരിക്കുന്നത്.

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ്പ് സമുച്ചയം കൊച്ചിയില്‍ യാഥാര്‍ത്ഥ്യമാകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നവേഷന്‍ സോണിലാണിത്. ജനുവരി 13-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

1.80 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മികവിന്റെ കേന്ദ്രമെന്ന ലക്ഷ്യത്തോടെയാണ് സമുച്ചയം സ്ഥാപിച്ചിരിക്കുന്നത്. കാന്‍സര്‍ ചികിത്സയിലെ ഗവേഷണങ്ങള്‍ക്കുള്ള ഇന്‍ക്യുബേറ്ററായ ബ്രിക്, തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സഹകരണത്തോടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപവത്കരിച്ച ബയോടെക് സ്റ്റാര്‍ട്ടപ്പായ ബയോനെസ്റ്റ്, സ്റ്റാര്‍ട്ട്അപ് മിഷനും യൂണിറ്റി, സെറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും ചേര്‍ന്ന് രൂപം നല്‍കിയ മികവിന്റെ കേന്ദ്രങ്ങള്‍, മേക്കര്‍ വില്ലേജ് എന്നിവ ഈ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കും.

13.5 ഏക്കറിലാണ് ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമാവശ്യമായ പിന്തുണ ഇവിടെ ലഭിക്കും. വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ അഞ്ചു ലക്ഷത്തോളം ചുതുരശ്ര അടിയിേലക്ക് വളരും. വളര്‍ച്ചയുടെ വിവിധ ഘട്ടത്തിലുള്ള നൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ മൂന്ന് ഇന്‍ക്യുബേറ്ററുകളിലായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മേക്കര്‍ വില്ലേജില്‍ ആരംഭിച്ച ഇലക്ട്രോണിക്‌സ് ഇന്‍ക്യുബേറ്ററില്‍ ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ മേഖലയിലെ 65 സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

Content Highlights: India's largest startup complex coming up in Kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram