എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നാവികസേനയുടെ യൂണിവേഴ്സിറ്റി എന്‍ട്രി സ്‌കീം വഴി വിവിധ വിഭാഗങ്ങളില്‍ പ്രവേശനം. ടെക്നിക്കല്‍/എക്‌സിക്യുട്ടീവ് ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരാവാന്‍ എന്‍ജിനീയറിങ് അവസാന വര്‍ഷക്കാര്‍ക്കും പ്രീ-ഫൈനല്‍ ഇയര്‍ക്കാര്‍ക്കും ഇതുവഴി അവസരം ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷയില്‍ യോഗ്യതനേടുന്നവര്‍ നേവിയുടെ കാമ്പസ് അഭിമുഖത്തില്‍ പങ്കെടുക്കണം. ഇതില്‍ യോഗ്യത നേടുന്നവരെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) അഭിമുഖത്തിന് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ജൂണില്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ ആരംഭിക്കും.
ഇവര്‍ക്ക് അപേക്ഷിക്കാം
60 ശതമാനം മാര്‍ക്കില്‍ കുറയാതെ എന്‍ജിനീയറിങ് പഠിക്കുന്ന അവസാനവര്‍ഷക്കാര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സെമസ്റ്ററില്‍ ബാക്ക്ലോഗ് ഉള്ളവരും പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിക്കാത്തവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. നേരത്തേ പൈലറ്റ് ബാറ്ററി ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കരുത്. ബ്രാഞ്ചുകളും യോഗ്യതയും
എക്‌സിക്യൂട്ടീവ് ബ്രാഞ്ച്
ജനറല്‍ സര്‍വീസ്: ബി.ഇ./ബി.ടെക്
ഐ.ടി: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജി., കംപ്യൂട്ടര്‍ എന്‍ജി.
ടെക്നിക്കല്‍
എന്‍ജിനീയറിങ് ബ്രാഞ്ച്: മെക്കാനിക്കല്‍, മറൈന്‍, ഇന്‍സ്ട്രുമെന്റേഷന്‍, പ്രൊഡക്ഷന്‍, എയ്റോനോട്ടിക്കല്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജി. ആന്‍ഡ് മാനേജ്മെന്റ്, കണ്‍ട്രോള്‍ എന്‍ജി., എയ്റോ സ്‌പേസ്, ഓട്ടോമൊബൈല്‍സ്, മെറ്റലര്‍ജി, മെക്കട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍
ഇലക്ട്രിക്കല്‍ ബ്രാഞ്ച്: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലി കമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പവര്‍ എന്‍ജി., കണ്‍ട്രോള്‍ സിസ്റ്റം എന്‍ജി., പവര്‍ ഇലക്ട്രോണിക്‌സ്, ഏവിയോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റേഷന്‍
നേവല്‍ ആര്‍ക്കിടെക്ചര്‍: മെക്കാനിക്കല്‍, സിവില്‍, എയ്റോനോട്ടിക്കല്‍, എയ്റോ സ്‌പേസ്, മെറ്റലര്‍ജി, നേവല്‍ ആര്‍ക്കിടെക്ചര്‍, ഓഷ്യന്‍ എന്‍ജി. മറൈന്‍ എന്‍ജി., ഷിപ്പ് ടെക്നോളജി, ഷിപ്പ് ബില്‍ഡിങ്, ഷിപ്പ് ഡിസൈന്‍.
ശമ്പളം 56,100-1,10,700
സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ശമ്പളം: 56100-110700 രൂപയും മറ്റ് ആനുകൂല്യങ്ങളും. കമാന്‍ഡര്‍വരെ ഉയരാവുന്ന തസ്തികയാണിത്. എക്‌സിക്യൂട്ടിവ് ബ്രാഞ്ചില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗത്തിലേക്കും ടെക്നിക്കല്‍ ബ്രാഞ്ചില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
പുരുഷന്‍മാര്‍ക്ക് മിനിമം ഉയരം 157 സെ.മീറ്ററും സ്ത്രീകള്‍ക്ക് 152 സെ.മീറ്ററും ഉണ്ടായിരിക്കണം. പ്രായം: 02.07.1995-നും 01.07.1998-നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉള്‍പ്പെടെ). ജൂണ്‍ 30 മുതല്‍ www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂലായ് 30.