യുദ്ധമുഖത്ത് വനിതകള്‍ക്കായി 400 സ്ഥിരം തസ്തികയൊരുക്കും


1 min read
Read later
Print
Share

യുദ്ധത്തിന്റെ സ്വഭാവംതന്നെ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ സൈബര്‍, സ്‌പേസ് രംഗത്തെ ഇടപെടലുകളുടെ സാധ്യത വളരെ വര്‍ധിച്ചിരിക്കയാണെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. ഈ മേഖലകളില്‍ സ്ത്രീകള്‍ക്ക് വളരെയധികം സാധ്യതകളുണ്ട്.

ന്യൂഡല്‍ഹി: യുദ്ധമുഖത്ത് വനിതകള്‍ക്ക് 400 സ്ഥിരം തസ്തികയൊരുക്കാന്‍ സൈന്യം ആലോചിക്കുന്നു. ഭാഷാവൈദഗ്ധ്യം, സൈബര്‍, സ്‌പേസ് വിഭാഗങ്ങളിലെ ദൗത്യങ്ങളിലാണ് വനിതകളെ നിയമിക്കുക. ഏതാനും മാസമായി ഇതിന് നടപടികളെടുത്തുവരികയാണ്. വൈകാതെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും.

യുദ്ധത്തിന്റെ സ്വഭാവംതന്നെ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ സൈബര്‍, സ്‌പേസ് രംഗത്തെ ഇടപെടലുകളുടെ സാധ്യത വളരെ വര്‍ധിച്ചിരിക്കയാണെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. ഈ മേഖലകളില്‍ സ്ത്രീകള്‍ക്ക് വളരെയധികം സാധ്യതകളുണ്ട്. പ്രതിരോധമേഖലയെ ശക്തിപ്പെടുത്താന്‍ സൈബര്‍, സ്‌പേസ് ഏജന്‍സികള്‍ക്ക് രൂപംനല്‍കുന്നതിന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കിയിരുന്നു.

ചൈനീസ്, സിംഹള, മ്യാന്‍മറീസ്, വിയറ്റ്നാമീസ് ഭാഷകളില്‍ പരിഭാഷകരുടെ അഭാവം നേരിടുന്നതിനാലാണ് ഭാഷാ വിദഗ്ധരുടെ പ്രസക്തി വര്‍ധിച്ചത്.

അര്‍ധസേനകളില്‍ 15 ശതമാനം സ്ത്രീപങ്കാളിത്തം

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ്., സി.ഐ.എസ്.എഫ്. തുടങ്ങിയ അര്‍ധസൈനികമേഖലകളില്‍ 15 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചൊവ്വാഴ്ച ലോക്സഭയില്‍ പറഞ്ഞു.

സി.ആര്‍.പി.എഫ്., സി.ഐ.എസ്.എഫ്. എന്നീ വിഭാഗങ്ങളില്‍ 15 ശതമാനവും ബി.എസ്.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി. വിഭാഗങ്ങളില്‍ അഞ്ചുശതമാനവും സ്ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

Comtent Highlights: Army looking to open over 400 permanent commission for women in new fields of warfare

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram