നാവികസേനയില്‍ 3400 സെയിലര്‍


2 min read
Read later
Print
Share

അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കു മാത്രം അപേക്ഷിക്കാവുന്ന ഒഴിവുകള്‍

സെയിലര്‍ തസ്തികയിലെ 3400 ഒഴിവിലേക്ക് നാവികസേന അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2500 ഒഴിവിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് വിഭാഗത്തില്‍ 500 ഒഴിവിലേക്കും മെട്രിക് വിഭാഗത്തില്‍ 400 ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ.

സീനിയര്‍ സെക്കന്‍ഡറി

യോഗ്യത : മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ നേടിയ പ്ലസ്ടു/തത്തുല്യം. കെമിസ്ട്രി/ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം.
പ്രായം : 1999 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരാവണം.

ശമ്പളം: 21,700-69,100 രൂപ. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ പദവിവരെ ഉയരാവുന്ന തസ്തികയാണിത്. ഉയരം: 157 സെന്റിമീറ്റര്‍. കാഴ്ച: 6/9,6/12. ഇംഗ്ലീഷ്, സയന്‍സ്, കണക്ക്, പൊതുവിജ്ഞാനം എന്നിവയില്‍നിന്ന് പ്ലസ്ടു നിലവാരത്തിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പരീക്ഷ.

ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്

ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷണലായി പഠിച്ചിരിക്കണം. പ്രായം: 1999 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരാവണം. ശമ്പളം: 21,700-69,100 രൂപ. ഉയരം: 157 സെന്റിമീറ്റര്‍. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, കണക്ക്, പൊതുവിജ്ഞാനം എന്നിവയില്‍നിന്ന് പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാവും.

മെട്രിക് (ഷെഫ്, സ്റ്റ്യുവാഡ്, ഹൈജീനിസ്റ്റ്)

യോഗ്യത: പത്താംക്ലാസ്. ബന്ധപ്പെട്ട ട്രേഡ് അറിഞ്ഞിരിക്കണം. ഷെഫ്: ആഹാരം പാചകം ചെയ്യലായിരിക്കും ജോലി. സ്റ്റ്യുവാഡ്: ഓഫീസേഴ്‌സ് മെസില്‍ ഭക്ഷണവിതരണം, ഹൗസ് കീപ്പിങ് എന്നിവയായിരിക്കും ജോലി. ഹൈജീനിസ്റ്റ്: ശുചിമുറിയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കലായിരിക്കും ജോലി. ശമ്പളം: 21,700-69,100 രൂപ. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍വരെ ഉയരാവുന്ന തസ്തികയാണിത്. ഉയരം: 157 സെന്റിമീറ്റര്‍. പ്രായം: 17-21. 1998 ഒക്ടോബര്‍ ഒന്നിനും 2002 സെപ്റ്റംബര്‍ 30-നും ഇടയില്‍ ജനിച്ചവരാവണം. ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനപ്പെടുത്തി അരമണിക്കൂര്‍ നേരത്തെ എഴുത്തുപരീക്ഷയുണ്ടാവും.
എല്ലാ തസ്തികയ്ക്കും നിര്‍ദിഷ്ട ശാരീരികയോഗ്യത ബാധകമാണ്.

കായികക്ഷമതാ പരീക്ഷയും വൈദ്യപരിശോധനയും ഉണ്ടാവും. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പ്പാദങ്ങള്‍, വെരിക്കോസ് വെയിന്‍ എന്നിവ അയോഗ്യതയാണ്.

Content highlights: Airforce, Career,Senior secondary, Artificer Apprentices

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram