ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തെന്നാലി സ്വദേശിയായ പന്ത്രണ്ടുകാരന്‍ ഐ.ടി. കമ്പനിയില്‍ ഡേറ്റാ സയന്റിസ്റ്റ് ആയി ജോലി നേടി.
പി. രാജ്കുമാര്‍ എന്ന കുട്ടിക്കാണ് ജോലി ലഭിച്ചത്. ഹൈദരാബാദ് ഹൈടെക് സിറ്റിയിലെ ക്യാപ്‌ജെമിനി എന്ന കമ്പനിയിലാണ് ജോലി.
ഇനി രാജ്കുമാര്‍ ആഴ്ചയില്‍ മൂന്നുദിവസം സ്‌കൂളിലും മൂന്നുദിവസം കമ്പനിയിലേക്കും പോകും. ചെറുപ്പംമുതല്‍ക്കുള്ള മാതാപിതാക്കളുടെ പ്രോത്സാഹനംകൊണ്ടാണ് രാജ്കുമാര്‍ സോഫ്റ്റ്‌വേറില്‍ പ്രാവീണ്യംനേടിയത്.
മാതാപിതാക്കള്‍ രണ്ടുപേരും സോഫ്റ്റ്‌വേര്‍ കമ്പനിയില്‍ ജോലിചെയ്തിരുന്നതിനാല്‍ അവര്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ് കമ്പ്യൂട്ടറില്‍ താത്പര്യം ജനിക്കുകയും ചെറുപ്പത്തില്‍ത്തന്നെ കോഡിങ്, ജാവാ തുടങ്ങിയ പ്രോഗ്രാമുകള്‍ പഠിക്കുകയുംചെയ്തു. പിന്നീടാണ് ഓണ്‍ലൈന്‍വഴി കമ്പനികളില്‍ ജോലിക്ക് അപേക്ഷ നല്‍കിയത്. തെലങ്കാന വിദ്യാഭ്യാസമന്ത്രി സബിത ഇന്ദ്രാ റെഡ്ഡി രാജ്കുമാറിനെ അഭിനന്ദിച്ചു.
Content Highlights: 12 year old Rajkumar secures IT Job in Hyderabad