പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് വായ്പാപദ്ധതി


1 min read
Read later
Print
Share

മൂന്നുലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി.വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനുള്ള വായ്പാപദ്ധതിയിലേക്ക് അപേക്ഷിക്കാം.

വായ്പ 20 ലക്ഷം രൂപവരെ

മൂന്നുലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി.വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. അഞ്ചുലക്ഷം രൂപവരെ ആറുശതമാനം പലിശനിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ ഏഴുശതമാനം പലിശനിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84 മാസംവരെ.

യോഗ്യത

അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്സുകള്‍ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്., ബി.എച്ച്.എം.എസ്., ബി.ആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍, ബി.ഫാം, ബയോടെക്നോളജി, ബി.സി.എ., എല്‍എല്‍.ബി., ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡെയറി സയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലായവ) പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ്സ് കവിയരുത്.

പദ്ധതിപ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവില്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ്, ഡെയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്നസ് സെന്റര്‍, ഫുഡ് പ്രോസസിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എന്‍ജിനീയറിങ് വര്‍ക്ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട സംരംഭം ആരംഭിക്കുന്നതിന് 95 ശതമാനംവരെ വായ്പ അനുവദിക്കും. ബാക്കിതുക ഗുണഭോക്താവ് കണ്ടെത്തണം.

സബ്‌സിഡി

വായ്പാതുകയുടെ 20 ശതമാനം (പരമാവധി രണ്ടുലക്ഷം രൂപ) പിന്നാക്കവിഭാഗ വികസന വകുപ്പ് സബ്സിഡി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവുവെയ്ക്കും. സംരംഭകന്‍ സബ്സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയുംമാത്രം തിരിച്ചടച്ചാല്‍ മതി. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളില്‍ ലഭിക്കും. www.ksbcdc.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram