യുവാക്കള്‍ക്ക് ഇന്‍ക്യുബേറ്റര്‍ ഹബ്ബുകളുമായി കേന്ദ്ര സര്‍ക്കാര്‍


ഡോ. ടി.പി.സേതുമാധവന്‍

2 min read
Read later
Print
Share

കാമ്പസുകളില്‍ പാഴാക്കി കളയുന്ന സമയം മനസിലുളള ആശയം പ്രാവര്‍ത്തികമാക്കാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്. തൊഴിലന്വേഷിച്ച് പോകുന്നതിന് പകരം അവരെ തൊഴില്‍ ദാതാക്കളാക്കാന്‍ ഇത് സഹായിക്കും.

സ്റ്റാര്‍ട്ടപ്പ് പോളിസിയുടെ ഭാഗമായി രാജ്യത്ത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കൂടുതലായി വിപുലപ്പെട്ടുവരുമ്പോള്‍ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം ഇന്‍ക്യുബേറ്റര്‍ ഹബ്ബുകള്‍ തുടങ്ങാനുളള തയ്യാറെടുപ്പിലാണ്. ഐ.ഐ.ടി, ഐ.ഐ.എം മുതലായവ ഇല്ലാത്ത സ്ഥലങ്ങളില്‍ കോളേജുകളുമായി ചേര്‍ന്നാണ് ഇന്‍ക്യുബേറ്റര്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററിലേയ്ക്കുളള സംരംഭകരുടെ അപേക്ഷകള്‍ പൂര്‍ണ്ണമായും പരിഗണിച്ചായിരിക്കും ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തിക്കുക. സ്റ്റാര്‍ട്ടപ്പ് പോളിസിക്കനുസരിച്ചുളള ആനുകൂല്യം ലഭിക്കാന്‍ ഗവണ്‍മെന്റ് അംഗീക്യത ഇന്‍ക്യുബേറ്റര്‍ വഴിയുളള ഫൈനാന്‍സ് ലെറ്റര്‍ ആവശ്യമാണ്.

ഇനി മുതല്‍ ഇന്‍ക്യുബേറ്ററുകള്‍ക്ക് പുറത്തുനിന്നുളള വിദഗ്ധരെ ഔട്ട്ഡോഴ്സ് ചെയ്യാനുളള സൗകര്യവുമുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.
ഇന്ന് കാമ്പസുകളില്‍ എന്റര്‍പ്രണര്‍ഷിപ്പ് വിപുലപ്പെട്ടുവരുന്നു.

മനസ്സിലുളള ആശയം ഉല്പന്നത്തിലെത്തിക്കുന്ന തുടര്‍ പ്രക്രിയയാണിത്. പുതിയ ആശയങ്ങള്‍ക്കിണങ്ങിയ ഇന്നവേഷനുകള്‍ ഇന്‍ക്യുബേറ്ററിലൂടെ വിപുലപ്പെടും. ഇന്നവേഷനുകള്‍ Frugal, Core, Scientific, Technical വിഭാഗത്തില്‍പ്പെടും. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ICT Deliverables ആണ് കൂടുതലായി സ്റ്റാര്‍ട്ടപ്പിലൂടെ രൂപപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പില്‍ നിര്‍മ്മാണം (Creation), പ്രവചനം (Market Forecasing) എന്നീ ലോജിക്കുകളുണ്ട്.

മനസ്സിലുദിച്ച ആശയം പ്രാവര്‍ത്തികമാക്കുമ്പോഴാണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ രൂപപ്പെടുന്നത്. Dreaming, Doing ഇവ തമ്മിലുളള കാലയളവ് എത്രത്തോളം എളുപ്പത്തില്‍ കുറക്കുന്നുവോ അത്രത്തോളം വേഗത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ രൂപപ്പെടും.

സാമ്പത്തിക ശ്രോതസിനായി ഏഞ്ചല്‍, വെഞ്ച്വര്‍, കാപ്പിറ്റല്‍ ഫണ്ടിംഗ് പ്രയോജനപ്പെടുത്താം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ നിരവധി സാമ്പത്തിക സ്റ്റാര്‍ട്ടപ്പുകളുമുണ്ട്.
ഐടി, സേവന മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പ് കൂടുതലായി രൂപപ്പെടുന്നത്.

എന്നാല്‍ ക്യഷി, ഭക്ഷ്യസംരക്ഷണ മേഖലകളിലും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ രൂപപ്പെട്ടു വരുന്നു. Safe to eat ഉല്പന്ന നിര്‍മ്മാണം, വിപണനം, കയറ്റുമതി തുടങ്ങിയ നിരവധി കാര്‍ഷിക അനുബന്ധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ രൂപപ്പെട്ടു വരുന്നു.

Clean India, Clean air, Clean water തൊഴില്‍ നൈപുണ്യവികസനം എന്നിവയ്ക്കിണങ്ങുന്ന സമസ്ത മേഖലകളിലും സ്റ്റാര്‍ട്ടപ്പ് പ്രയോജനപ്പെടുത്താം. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌ക്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യഎന്നിവയില്‍ സ്റ്റാര്‍ട്ടപ്പ ് സംരംഭങ്ങള്‍ക്ക് സാധ്യതയേറെയുണ്ട്.

മെബൈല്‍, സോഷ്യല്‍, അനലിറ്റിക്സ്, ക്ലൗഡ് സാങ്കേതിക സേവനങ്ങള്‍ സ്റ്റാര്‍ട്ടപ്പിന് പ്രയോജനപ്പെടുത്താം. അഗ്രി ബിസിനസ്, ഭക്ഷ്യ സംസ്‌ക്കരണം, വിപണനം, വിദ്യാഭ്യാസം, Skill Development, സേവന മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാം. ആക്സിലറേറ്ററിലൂടെ സാങ്കേതികവിദ്യ scale up ചെയ്യാനുളള സാധ്യതകളാരായണം.

ഇന്ന് മെബൈല്‍ ആപ്പുകള്‍ക്കും സാധ്യതയേറുന്നു. 2018 ഓടെ ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാരുടെ എണ്ണം 30 ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കും, മെബൈല്‍ ഡെവലപ്പര്‍മാര്‍ക്കും ഗുഗിള്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയുളള ആന്‍ഡ്രോയിഡ് വികസനത്തില്‍ പരിശീലനം ലഭിക്കും.

രാജ്യത്ത് മെബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 80% വും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചു വരുന്നു. ഇവരില്‍ 90% വും ശരാശരി 23 ഓളം മെബൈല്‍ ആപ്പുകള്‍ പ്രതിദിനം ഉപയോഗിച്ചുവരുന്നു. google Play store ല്‍ നിന്നും ഏറ്റവും കൂടുതല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ ഏറെ മുന്നിലാണ്.

കാമ്പസുകളില്‍ പാഴാക്കി കളയുന്ന സമയം മനസിലുളള ആശയം പ്രാവര്‍ത്തികമാക്കാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്. തൊഴിലന്വേഷിച്ച് പോകുന്നതിന് പകരം അവരെ തൊഴില്‍ ദാതാക്കളാക്കാന്‍ ഇത് സഹായിക്കും.

രാജ്യത്തെ ടെക്നോ പാര്‍ക്കുകള്‍, സൈബര്‍ പാര്‍ക്കുകള്‍, സ്റ്റാര്‍ട്ടപ്പ് വില്ലേജ്, ഇന്‍ഫോ പാര്‍ക്കുകള്‍, സ്മാര്‍ട്ട്സിറ്റി, ഇന്‍ക്യുബേറ്ററുകള്‍, ആക്സിലറേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ - സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതി, വ്യവസായവാണിജ്യ മന്ത്രാലയം, സ്‌കില്‍ ഡെവലപ്പ്മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാനുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേബേഴ്സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി, സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവരും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുവരുന്നു.

അടല്‍ ഇന്നവേഷന്‍ മിഷന്റെ ഭാഗമായി രാജ്യത്ത് 10 കോടി വീതം ചെലവ്വരുന്ന 100 ഇന്നവേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുളള പദ്ധതിയും പുരോഗമിച്ചുവരുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ്കോര്‍പ്പറേഷനും, അഡീഷണല്‍ സ്‌കില്‍ അക്സിഷന്‍ പ്രോഗാമുകളും തൊഴില്‍ നൈപുണ്യവികസനത്തിലൂന്നിയ സംരംഭകത്വത്തിന് പ്രാധാന്യം നല്‍കി വരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram