ഇന്ത്യയിലെ കുട്ടികള്‍ക്ക് നവംബര്‍ എന്നാല്‍ നെഞ്ചില്‍ പനിനീര്‍പ്പൂ ചൂടിയ ചാച്ചാജിയുടെ ജന്മമാസമാണ്. നെഹ്‌റു എന്ന പേരിനേക്കാള്‍ ചാച്ചാജി എന്ന് പറഞ്ഞാണ് അവര്‍ക്ക് പരിചയം. കുട്ടികളേയും അവരുടെ ജീവിതത്തേയും ഭാവിയേയും പറ്റി ആലോചിക്കുകയും ആകുലപ്പെടുകയും ചെയ്ത ഒരച്ഛന്റേയും പ്രധാനമന്ത്രിയുടേയും ഓര്‍മ്മകള്‍ നിറയുന്ന മാസം.
ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്രം എന്ന് പറയാറുണ്ട്. പഠിച്ചുയര്‍ന്ന് വ്യത്യസ്തമായ തൊഴില്‍മേഖലകളില്‍ അവര്‍ തിളങ്ങുമ്പോള്‍ അത് രാജ്യത്തിന്റെ തിളക്കമാവുന്നു. കാലത്തിനനുസരിച്ച് മാറുന്നതാണ് തൊഴില്‍ സങ്കല്‍പ്പങ്ങളും. ആദ്യകാലത്ത് സര്‍ക്കാര്‍ ജോലി വലിയ സ്വപ്‌നമായിരുന്നെങ്കല്‍ പിന്നീടത് മാറിമാറി ഡോക്ടറും എഞ്ചിനീയറും ഐ.ടി പ്രൊഫഷണലും എല്ലാമായി വ്യത്യസ്തപ്പെട്ടു. കാലം അവിടെനിന്നും ഏറെ വേഗത്തില്‍ മുന്നോട്ടുപോയി;രുചികള്‍ മാറി മറിഞ്ഞു.ഇന്ന് തൊഴില്‍മേഖല ഒരു തുറന്ന ലോകമാണ്.സ്വപ്‌നങ്ങള്‍ കാണാനും അതിന് വേണ്ടി പരിശ്രമിക്കാനും മനസ്സുള്ളവര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാവുന്ന ലോകം.
മാതൃഭൂമി പത്രം,ന്യൂസ് ചാനല്‍,ക്ലബ്ബ് എഫ്.എം,മാതൃഭൂമി ഓണ്‍ലൈന്‍ എന്നിവ ഒന്നുചേര്‍ന്ന് വ്യത്യസ്തമായ നിറങ്ങളില്‍ ഇവരുടെ വിജയം അവതരിപ്പിക്കുന്നത് കുട്ടികള്‍ക്ക് ആകാശത്തോളം വിശാലമായ സ്വപ്‌നങ്ങള്‍ കാണാനാണ്; മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികളുടെ രുചിയും അഭിരുചിയും തിരിച്ചറിഞ്ഞ് അവര്‍ക്ക് വഴിയൊരുക്കാനാണ്. ഇന്ന് മുതല്‍ ഇവിടെ അവതരിപ്പിക്കുന്ന മേഖലകളെല്ലാം പുതുതലമുറയ്ക്ക് മുന്നിലെ സാധ്യതകളാണ്.നിങ്ങളെ വഴികള്‍ കാത്തുനില്‍ക്കുന്നു;വിജയവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍/ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കൂ