കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ പ്രോജക്ട്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലായി 14 ഒഴിവുകളുണ്ട്.
സീനിയര്‍ മാനേജര്‍(ലോ): നിയമബിരുദം. നിയമത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 40 കവിയരുത്.
സീനിയര്‍ മാനേജര്‍ (എച്ച്.ആര്‍.): മുഴുവന്‍ സമയ എം.ബി.എ. (എച്ച്.ആര്‍.)/ തത്തുല്യം. പ്രായം: 40 കവിയരുത്.
ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്): സി.എ./ ഐ.സി.ഡബ്ല്യു. എ./എം.ബി.എ. (ഫിനാന്‍സ്). പ്രായം: 30 കവിയരുത്.
അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും http://www.npcc.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി: മേയ് 25.