എസ്.ബി.ഐ.യില്‍ 2000 പ്രൊബേഷണറി ഓഫീസര്‍; ശമ്പളം 23700 - 42020


1 min read
Read later
Print
Share

അപേക്ഷ ഏപ്രില്‍ 22 വരെ | ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലെ 2000 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷയുടേയും ഗ്രൂപ്പ് ഡിസ്‌കഷന്റേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. അവസാന വര്‍ഷക്കാര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ 31.08.2019നുള്ളില്‍ യോഗ്യത നേടിയിരിക്കണം.

പ്രായം: 01.04.2019ന് 21നും 30നും മധ്യേ. അപേക്ഷകര്‍ 02.04.1989നും 01.04.1998നും ഇടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളുമുള്‍പ്പെടെ). സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ പരീക്ഷയുണ്ടാകും. ജൂണ്‍ എട്ട് മുതല്‍ 16 വരെ പ്രിലിമിനറി പരീക്ഷയും ജൂലൈ 20ന് മെയിന്‍ പരീക്ഷയും നടക്കും. ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും സെപ്റ്റംബറില്‍ നടക്കും. ഒക്ടോബറില്‍ ഫലം പ്രഖ്യാപിക്കും.

ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. മെയിന്‍ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടായിരിക്കും.

ശമ്പളം: 23700 - 42020 രൂപ. ഇതുകൂടാതെ അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. പോസ്റ്റിങ് കിട്ടുന്ന സ്ഥലമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

അപേക്ഷ

https://www.sbi.co.in/careers/ എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദമായ നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

അപേക്ഷാ ഫീസ്: 750 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 125 രൂപ.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി - ഏപ്രില്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.

Content Highlights: State Bank of India Recruitment of Probationary Officers

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram