ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്തികയിലെ 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് എന്നിവയിലാണ് ഒഴിവ്.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്- 22
യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് എന്‍ജിനീയറിങ്. കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങില്‍ ഫസ്റ്റ്ക്ലാസ് എന്‍ജിനീയറിങ്/ ടെക്‌നോളജി ബിരുദം. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഗേറ്റ് യോഗ്യത നേടിയിരിക്കണം.
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്- 19
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് / ടെക്‌നോളജി ബിരുദം. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഗേറ്റ് യോഗ്യത നേടിയിരിക്കണം.
2018 ജൂലായ് 31-നകം നിര്‍ദിഷ്ട യോഗ്യത നേടുമെന്നുറപ്പുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, അംഗപരിമിതര്‍, എസ്.സി., എസ്.ടി. എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷ: എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 1. കൂടുതല്‍ വിവരങ്ങള്‍ www.drdo.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.