കൊച്ചിന്‍ ഷിപ്പ്‌യാഡിലേക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയര്‍
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ത്രിവത്സര ബിരുദം. അല്ലെങ്കില്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഐ.ടി.യില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ തത്തുല്യമായ സൈനികസേവനം. 7വര്‍ഷം പ്രവൃത്തിപരിചയം.
അക്കൗണ്ടന്റ്
യോഗ്യത: ബിരുദം, എം.കോം, ഫിനാന്‍സ്/അക്കൗണ്ടിങ്ങില്‍ 7 വര്‍ഷം പരിചയം. അല്ലെങ്കില്‍ ബിരുദം, സി.എ./ ഐ.സി. ഡബ്ല്യു. എ., ഫിനാന്‍സ്/അക്കൗണ്ടിങ്ങില്‍ 5വര്‍ഷം പരിചയം.
പ്രായം: 40 വയസ്സില്‍ താഴെ. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 200 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാരും അംഗപരിമിതരും ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം:www.cochinshipyard.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന് അപേക്ഷാഫോമിന്റെ പ്രിന്റ് എടുത്ത് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം The Chief General Manager(HR &TRG) Cochin Shipyard Ltd, Perumanoor PO, Kochi-682015എന്ന വിലാസത്തിലേക്ക് അയച്ച് നല്‍കണം. അപേക്ഷാ കവറിന് പുറത്ത് 'Appication for the post of & Registration No' എന്ന് രേഖപ്പെടുത്തണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി: മേയ് 22. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാനതീയതി: മേയ് 29.