അറ്റോമിക് എനര്‍ജി വകുപ്പിന് കീഴില്‍ ഡയരക്ടറേറ്റ് ഓഫ് കണ്‍സ്ട്രക്ഷന്‍,സര്‍വീസസ് ആന്‍ഡ് എസ്റ്റേറ്റ് മാനേജ്‌മെന്റില്‍ വിവിധ തസ്തികകളില്‍ 36 ഒഴിവുകളുണ്ട്.
സയന്റിഫിക് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.
സയന്റിഫിക് അസിസ്റ്റന്റ്/ബി(സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍): 60 ശതമാനം മാര്‍ക്കോടെ അതത് വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
സയന്റിഫിക് അസിസ്റ്റന്റ്/ബി(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കംപ്യൂട്ടര്‍ സയന്‍സ്): 60 ശതമാനം മാര്‍ക്കോടെ ഐ.ടി./ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ.
ടെക്‌നീഷ്യന്‍: (പ്ലന്പിങ്, കാര്‍പെന്ററി, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍): 60 ശതമാനം മാര്‍ക്കോടെ സയന്‍സ്, മാത്സ് പ്ലസ്ടു.അതത് ട്രേഡില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ഐ.ടി.ഐയും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍/ എ: ബിരുദം. സേനയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ അഞ്ച് വര്‍ഷത്തെ സേവന പരിചയം. നിര്‍ദിഷ്ട ശാരീരിക യോഗ്യതയും വേണം.
അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: 50 ശതമാനം മാര്‍ക്കോടെ ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം.
ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്): എസ്.എസ്.എല്‍.സി., ലൈറ്റ്,ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ്., മോട്ടോര്‍ മെക്കാനിസത്തില്‍ അറിവ്., ലൈറ്റ്, ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ടു വീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം.
അപേക്ഷാ ഫീസ്: സയന്റിഫിക് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകള്‍ക്ക് 150 രൂപ., അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡ്രൈ വര്‍ തസ്തികകള്‍ക്ക് 100 രൂപ.
വനിതകള്‍, എസ്.സി., എസ്. ടി., വിമുക്തഭടര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ: www.dcsem.gov.in, http://dcsem.mahaonline.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 4.