സംവരണ സമുദായങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ 56 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഇതില്‍ ഏഴ് തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്റാണ്.
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റെഡിയോതെറാപ്പി, സിസ്റ്റം അനലിസ്റ്റ്/ സീനിയര്‍ പ്രോഗ്രാമര്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ (സോഷ്യോളജി, ജേണലിസം), അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍), മൈന്‍സ് മേറ്റ്, ഫര്‍ണസ് ഓപ്പറേറര്‍ എന്നീ തസ്തികകളിലാണ് ജനറല്‍ റിക്രൂട്ട്മെന്റ്.
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി, മൈക്രോബയോളജി), ലക്ചറര്‍ (ഫിസിക്‌സ്, മൃദംഗം), ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (അറബിക്), ഫയര്‍മാന്‍ കം പമ്പ് ഓപ്പറേറ്റര്‍, വാച്ച്മാന്‍, ആയ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഫാര്‍മസിസ്റ്റ്, ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഉറുദു), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡ്രൈവര്‍ എക്‌സൈസ് തുടങ്ങിയ തസ്തികകളിലാണ് സംവരണ വിഭാഗക്കാര്‍ക്ക് മാത്രമായി റിക്രൂട്ട്മെന്റ് നടത്തുന്നത്.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 13