കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ നിയമനപരിധിയില്‍വരുന്ന 'സി' വിഭാഗം ജീവനക്കാരെ അതേവകുപ്പില്‍ തസ്തികമാറ്റം വഴി ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കുമാരായി നിയമിക്കാനും ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയുടെ നിശ്ചിതശതമാനം ഒഴിവുകളില്‍ ബോര്‍ഡില്‍ സര്‍വീസിലിരിക്കുന്ന ഓഫീസ് അറ്റന്‍ഡന്റ്/വാച്ച്മാന്‍ വിഭാഗത്തിലെ എസ്.എസ്.എല്‍.സി. യോഗ്യതയുള്ള ജീവനക്കാരില്‍നിന്നും തസ്തികമാറ്റം വഴി നിയമനം നടത്തുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പിലെ നിര്‍ദിഷ്ട യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ തസ്തികമാറ്റം വഴി ലബോറട്ടറി അസിസ്റ്റന്റുമാരായി നിയമനം ലഭിക്കുന്നതിനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റുമാരായി ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള പരീക്ഷാ വിജ്ഞാപനമാണിത്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 25. വെബ്‌സൈറ്റ്: www.keralapsc.gov.in