ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകര്‍


1 min read
Read later
Print
Share

ല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പ്ലസ്ടു/തത്തുല്യം, എലിമെന്ററി എജ്യുക്കേഷനില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് എലിമെന്ററി എജ്യുക്കേഷന്‍, സി-ടെറ്റ്. പ്ലസ്ടുതലത്തില്‍ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ച് ജയിച്ചിരിക്കണം.

ശമ്പളം: 9300-34,800 രൂപ, ഗ്രേഡ് പേ 4200 രൂപ. പ്രായം: 30 കവിയരുത്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലായ് 30. വെബ്സൈറ്റ്: http://dsssbonline.nic.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram