ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷനിലേക്ക് നയിക്കുന്ന രണ്ടു കോഴ്‌സുകളിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യതാപരീക്ഷയില്‍ മികവുകാട്ടിയിരിക്കണം. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവില്‍ ശോഭിക്കണം. പിന്നെ, നിശ്ചിത ശാരീരിക നിലവാരവും ഉണ്ടായിരിക്കണം.
10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം
- 2020 ജൂലായില്‍ തുടങ്ങുന്ന 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്‌സിലേക്ക് പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചവര്‍ക്കാണ് അവസരം.
- പ്രായം: 2001 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉള്‍പ്പെടെ) ജനിക്കണം.
- ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 70 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.
- 90 ഒഴിവുകളാണുള്ളത്.
- അഞ്ചുവര്‍ഷമാണ് പരിശീലനകാലം. നാലുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ലെഫ്റ്റനന്റ് റാങ്കില്‍ സ്ഥിരം കമ്മിഷന്‍ ലഭിക്കും. അന്തിമപരീക്ഷ വിജയിക്കുമ്പോള്‍ എന്‍ജിനിയറിങ് ബിരുദവും കിട്ടും.
ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്
- 2020 ജൂലായില്‍ തുടങ്ങുന്ന ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 2020 ജൂലായ് ഒന്നിനകം യോഗ്യത നേടണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി എന്‍ജിനിയറിങ് കോഴ്‌സിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
- മൊത്തം 40 ഒഴിവുകളുണ്ട്. ബ്രാഞ്ച് തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തില്‍ ലഭ്യമാണ്.
- പ്രായം: 1993 ജൂലായ് രണ്ടിനും 2000 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉള്‍പ്പെടെ) ജനിച്ചതാകണം.
- ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 49 ആഴ്ച പരിശീലനം ഉണ്ടായിരിക്കും.
- തുടക്കത്തില്‍ത്തന്നെ പ്രൊബേഷനില്‍ ലെഫ്റ്റനന്റ് റാങ്കില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ അതേ റാങ്കില്‍ സ്ഥിരം കമ്മിഷനും ലഭിക്കും.
രണ്ട് സ്‌കീമിലും യോഗ്യതാകോഴ്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റിങ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് തുടര്‍ന്ന് അഞ്ചുദിവസത്തെ രണ്ടുഘട്ട സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. അലഹാബാദ്, ഭോപാല്‍, ബെംഗളൂരു, കപൂര്‍ത്തല എന്നീ കേന്ദ്രങ്ങളിലൊന്നില്‍വെച്ചായിരിക്കും ഇത്. ആദ്യഘട്ടം, ഇന്റലിജന്‍സ് ടെസ്റ്റ് (വെര്‍ബല്‍, നോണ്‍- വെര്‍ബല്‍ ചോദ്യങ്ങള്‍ വഴി, ബുദ്ധിനില വിലയിരുത്തല്‍), പിക്ചര്‍ പെര്‍സപ്ഷന്‍ ആന്‍ഡ് ഡിസ്‌കഷന്‍ ടെസ്റ്റ് (ഒരു ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ കഥയെഴുതി അത് വിവരിച്ച്, അതിന്മേലുള്ള ചര്‍ച്ച -ചിന്താഗതി വിലയിരുത്തപ്പെടും) എന്നിവ. യോഗ്യത നേടുന്നവര്‍ രണ്ടാംഘട്ടത്തിലേക്ക്. അവിടെ സൈക്കോളജി ടെസ്റ്റ്, രണ്ട് ഗ്രൂപ്പ് ടെസ്റ്റുകള്‍, ഇന്റര്‍വ്യൂ എന്നിവ. സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസര്‍, ഇന്റര്‍വ്യൂയിങ് ഓഫീസര്‍ എന്നിവര്‍ ഇവ നടത്തും.
എസ്.എസ്.ബി.യില്‍ യോഗ്യത നേടുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധന. പിന്നെ അന്തിമ തിരഞ്ഞെടുപ്പും ഒഴിവുകള്‍ക്കനുസരിച്ചുള്ള റാങ്ക് പട്ടികയും തയ്യാറാക്കി പ്രസിദ്ധീകരിക്കും.