നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അവിവാഹിതരായ പു രുഷന്മാര്‍ക്ക് മാത്രമാണ് അവസരം. 383 ഒഴിവുകളാണുള്ളത്.
എയര്‍ഫോഴ്സ്, നേവല്‍ വിങ്, നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രി: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് 10+2 തത്തുല്യം. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ കമ്മിഷന്‍ നിര്‍ദേശിക്കുന്ന കാലയളവിനുള്ളില്‍ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കണം.
നല്ല ശാരീരിക-മാനസിക ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകര്‍. ആര്‍മി, എയര്‍ ഫോഴ്സ്, നേവി എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഉയരം, തൂക്കം എന്നിവ വ്യക്തമാക്കുന്ന പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുത്തുപരീക്ഷ, ഇന്റലിജന്‍സ് ടെസ്റ്റ്, പേഴ്സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. 2018 സെപ്റ്റംബര്‍ 9-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. വിശദമായ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും.
ഫീസ്: 100 രൂപ. എസ്.സി./ എസ്.ടി. വിഭാഗക്കാര്‍, ജെ.സി.ഒ./എന്‍.സി.ഒ./ഒ.ആര്‍. എന്നിവരുടെ ആണ്‍മക്കള്‍ എന്നിവര്‍ക്ക് ഫീസില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ (പേ ഇന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അടുത്ത പ്രവൃത്തിദിവസം) വേണം ഫീസടയ്ക്കാന്‍. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 1 ആണ്.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ട് ഉണ്ട്. പ്രാഥമിക വിവരങ്ങള്‍ സമര്‍പ്പിച്ച് പാര്‍ട്ട് I അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കാം.
തുടര്‍ന്ന് ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐ.യുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ നിര്‍ദേശാനുസൃതം ഫീസ് അടച്ചശേഷം പാര്‍ട്ട് II പൂരിപ്പിക്കണം.
അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥാനത്ത് ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട്സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കിയാല്‍ ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. തപാലില്‍ അയക്കേണ്ടതില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 02.